Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Volleyball

Wayanad

വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

പു​ല്‍​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ര്‍ സ്റ്റാ​ര്‍​സ് സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഖി​ല കേ​ര​ള വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

പെ​രി​ക്ക​ല്ലൂ​ര്‍ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​എ​ബി​ന്‍ കു​ന്ന​പ്പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ മു​ന്‍​കാ​ല വോ​ളി​ബോ​ള്‍ താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു. ഡെ​ന്നീ​സ് ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി ജോ​സ​ഫ്, പി.​എ​ന്‍. വി​ജ​യ​കു​മാ​ര്‍, മ​നോ​ജ് ഉ​തു​പ്പാ​ന്‍, ഷൈ​ജു ജോ​യി, കെ.​വൈ. വി​നോ​ദ്, ജോ​മോ​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗ​ച്ചു. ടൂ​ര്‍​ണ​മെ​ന്‍റി​ൽ എം​ഇ​എ​സ് ഊ​ട്ടി ചാ​മ്പ്യ​ന്‍​മാ​രാ​യി. കാ​ലി​ക്ക​ട്ട് സി​ക്‌​സേ​ഴ്‌​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ബ​ത്തേ​രി ഡി​വൈ​എ​സ്പി അ​ബ്ദു​ള്‍ ക​രീം നി​ര്‍​വ​ഹി​ച്ചു.

District News

ബി​ഷ​പ് വ​യ​ലി​ല്‍ വോ​ളി​ബോ​ള്‍: അ​സം​പ്ഷ​ന്‍ ച​ങ്ങ​നാ​ശേ​രി ഫൈ​ന​ലി​ല്‍

പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന 45ാമ​ത് ബി​ഷ​പ് വ​യ​ലി​ല്‍ ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ കൊ​ളീ​ജി​യ​റ്റ് വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് ഫൈ​ന​ലി​ല്‍. ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ല്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്പോ​ര്‍​ട്സ് കോം​പ്ല​ക്സ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​നെ നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. സെ​ന്‍റ് ജോ​സ​ഫ് ദേ​വ​ഗി​രി​യി​ലെ ജോ​യ​ല്‍ ആ​ണ് മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​രം.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ്, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​നെ നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ നി​യ അ​നി​ല്‍ ആ​ണ് മി​ക​ച്ച താ​രം.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്കു 12ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഡീ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​ങ്ക​മാ​ലി, ശ്രീ​നാ​രാ​യ​ണ കോ​ള​ജ് ചേ​ള​ന്നൂ​രി​നെ നേ​രി​ടും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി​യെ സെ​മി​ഫൈ​ന​ലി​ല്‍ നേ​രി​ടും. ഫൈ​ന​ല്‍ പ്ര​വേ​ശ​നം ല​ക്ഷ്യ​മി​ട്ട് ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടു​ന്ന​തി​നാ​ല്‍ മ​ത്സ​രം ആ​വേ​ശ​ക​ര​മാ​കും. പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലെ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ 11ന് ​ന​ട​ക്കും.

District News

അ​രുവി​ത്തു​റ വോ​ളി സെ​മിഫൈ​ന​ൽ ഇ​ന്ന്

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ​കൊള​ീജി​യ​റ്റ് വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ സെ​മിഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ഇ​ന്ന​ലെ ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് എ ​ടീ​മും തേ​വ​ര എ​സ്എ​ച്ച് കോ​ള​ജും സെ​മിയിലെത്തി.

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് മു​ൻ കാ​യി​കവി​ഭാ​ഗം മേ​ധാ​വി​യും സം​സ്ഥാ​ന വോ​ളിബോ​ൾ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ.​ സ​ണ്ണി വി. ​സ​ഖ​​റി​യ, മു​ൻ ഇ​ന്ത്യ​ൻ കോ​ച്ച് സ​ണ്ണി ജോ​സ​ഫ്, മു​ൻ ഇ​ന്ത്യ​ൻ ​താ​രം അ​ഖി​ൻ ജാ​സ്, മു​ൻ സം​സ്ഥാ​ന ​താ​രം ജോ​യി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻകു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ ജോ​സ​ഫ് നാ​ട്ടു​നി​ലം, കാ​യി​കവി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യ്യാ​നി ചാ​ർ​ലി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു ത്തു.​ ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ നാ​ളെ ന​ട​ക്കും.

NRI

കേ​ളി സി​ൽ​വ​ർ വോ​ളി​ബോ​ൾ: അ​റ​ബ്‌​കോ ലോ​ജ​സ്റ്റി​ക് ചാ​മ്പ്യ​ന്മാ​ർ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കേ​ളി സി​ൽ​വ​ർ വോ​ളി​ബോ​ൾ 2026 കി​രീ​ടം അ​റ​ബ്‌​കോ ലോ​ജ​സ്റ്റി​ക് സ്വ​ന്ത​മാ​ക്കി.

സു​ലൈ അ​റ​ബ്‌​കോ ഗ്രൗ​ണ്ടി​ൽ ആ​വേ​ശം നി​റ​ച്ച ഫൈ​ന​ലി​ൽ മം​ഗ​ളൂ​ർ സ്പോ​ർ​ട്സ് ക്ല​ബ് ജു​ബൈ​ലി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് മ​റി​ക​ട​ന്നാ​ണ് അ​റ​ബ്‌​കോ ജേ​താ​ക്ക​ളാ​യ​ത്.

25 - 20 എ​ന്ന സ്കോ​റി​ന് ആ​ദ്യ സെ​റ്റ് ജു​ബൈ​ൽ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ളി​ലും മി​ക​ച്ച തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ അ​റ​ബ്‌​കോ 18 - 25, 23 - 25, 22 - 25 എ​ന്ന സ്കോ​റി​ന് വി​ജ​യം പി​ടി​ച്ചെ​ടു​ത്തു.

നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ മി​ക​ച്ച ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും പു​റ​ത്തെ​ടു​ത്ത അ​റ​ബ്‌​കോ​യാ​ണ് ഒ​ടു​വി​ൽ ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ മം​ഗ​ളൂ​ർ സ്പോ​ർ​ട്സ് ക്ല​ബ് ജു​ബൈ​ൽ, ശ​ക്ക​ർ​ഘ​ർ റി​യാ​ദി​നെ 25 - 23, 25 - 23, 16 - 25, 26 - 24 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ലെ​ത്തി.

ര​ണ്ടാം സെ​മി​യി​ൽ സ്റ്റാ​ർ സ്പോ​ർ​ട്സ് റി​യാ​ദി​നെ നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് (25 - 14, 25 - 11, 25 - 7) തോ​ൽ​പ്പി​ച്ചാ​ണ് അ​റ​ബ്‌​കോ ലോ​ജ​സ്റ്റി​ക് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ടൂ​ർ​ണ​മെ​ന്‍റിലെ മി​ക​ച്ച താ​ര​മാ​യി (എംവിപി) മം​ഗ​ളൂ​ർ ജു​ബൈ​ലി​ന്‍റെ മി​ഗ്ദാ​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​റ​ബ്‌​കോ​യു​ടെ ഹ​സ​ൻ മി​ക​ച്ച ബ്ലോ​ക്ക​റും ജു​ബൈ​ലി​ന്‍റെ ഫ​യാ​സ് മി​ക​ച്ച സ്പൈ​ക്ക​റു​മാ​യി. അ​റ​ബ്‌​കോ​യു​ടെ സ​ഫ​ർ മി​ക​ച്ച സെ​റ്റ​റാ​യും ആ​ബി​ദ് മി​ക​ച്ച ലി​ബ​റോ​യു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വോ​ളി ഫ്ര​ണ്ട്സ് റി​യാ​ദി​നാ​ണ് ഫെ​യ​ർ പ്ലേ ​പു​ര​സ്കാ​രം.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​നാ​യി. എം​എ​ആ​ർ പ്രോ​ജ​ക്ട് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ൽ​വ​ർ ജൂ​ബി​ലി സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ നൗ​ഫ​ൽ സി​ദ്ദി​ഖ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, സി​ദ്ധീ​ഖ് അ​ഹ​മ്മ​ദ് (കോ​ബ്ലാ​ൻ), പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര (അ​സാ​ഫ്), ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, രാ​മ​ച​ന്ദ്ര​ൻ (അ​റ​ബ്‌​കോ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേരി സ്വാ​ഗ​ത​വും ആ​ക്ടിംഗ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. റ​ഫ​റി​മാ​ർ​ക്കും ഒ​ഫീ​ഷ്യ​ൽ​സി​നു​മു​ള്ള മെ​മ​ന്‍റോ​ക​ൾ റി​യാ​സ് പ​ള്ളാ​ട്ട്, ല​ത്തീ​ഫ് കൂ​ളി​മാ​ട്, മ​ൻ​സൂ​ർ, റ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി, ഇ​സ്മാ​യി​ൽ കൊ​ടി​ഞ്ഞി,സു​ബി​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

ടൂ​ർ​ണ​മെ​ന്‍റി​ലെ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത് ഹ​നീ​ഫ് മം​ഗ​ലാ​പു​രം, ദീ​പ​ക് മം​ഗ​ലാ​പു​രം, ഗോ​പി​നാ​ഥ് ക​ണ്ണൂ​ർ, ഹ​ക്കീം, ഷ​രീ​ജ്, ക​രീം മ​ദീ​ന, അ​ൻ​സി ഷാ​നി​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ റ​ഫ​റി പാ​ന​ലാ​ണ്. അ​ൻ​സി ഷാ​നി​ഷി​ന്‍റെ സാ​ന്നി​ധ്യ​വും റ​ഫ​റി പാ​ന​ലി​നെ ശ്ര​ദ്ധേ​യ​മാ​ക്കി.

റ​ണ്ണേ​ഴ്സ് മെ​ഡ​ലു​ക​ൾ കേ​ളി പ്ര​സി​ഡന്‍റും വി​ന്നേ​ഴ്സ് മെ​ഡ​ലു​ക​ൾ ആ​ക്ടിംഗ് സെ​ക്ര​ട്ട​റി​യും വി​ത​ര​ണം ചെ​യ്തു. വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ങ്ങ​ളും ട്രോ​ഫി​ക​ളും റ​ഫീ​ഖ് ചാ​ലി​യം, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, നൗ​ഫ​ൽ സി​ദ്ദി​ഖ്, റ​ഫീ​ഖ് പാ​ല​ത്ത്, ഷ​മീം മേ​ലേ​തി​ൽ, സു​ജി​ത്ത് എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

ഫെ​യ​ർ പ്ലേ ​പു​ര​സ്കാ​രം കേ​ളി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ബി​ജു താ​യ​മ്പ​ത്ത് കൈ​മാ​റി. സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്കു​ള്ള കാ​ഷ് പ്രൈ​സു​ക​ൾ കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ, സു​ലൈ ഏ​രി​യ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

റ​ണ്ണേ​ഴ്സി​നു​ള്ള സ​മ്മാ​നം ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ടും ട്രോ​ഫി ഷാ​ജി റ​സാ​ഖും കൈ​മാ​റി. ജേ​താ​ക്ക​ൾ​ക്കു​ള്ള കാ​ഷ് പ്രൈ​സ് കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേ​രി​യും ട്രോ​ഫി എം​എ​ആ​ർ പ്രോ​ജ​ക്ട് എം​ഡി അ​ൻ​വ​റും സ​മ്മാ​നി​ച്ചു.

കേ​ളി ക​ല​ണ്ട​ർ സ്പോ​ൺ​സ​ർ​മാ​രാ​യ കോ​ബ്ലാ​ന്‍റെ പ്ര​തി​നി​ധി​ക്ക് കേ​ളി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി​യും അ​സാ​ഫി​ന്റെ പ്ര​തി​നി​ധി​ക്ക് ട്ര​ഷ​റ​റും മെ​മ​ന്‍റോ കൈ​മാ​റി.

സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ടൂ​ർ​ണ​മെ​ന്‍റ് മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ ആ​വേ​ശം പ​ക​ർ​ന്നു.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ കാ​യി​ക കൂ​ട്ടാ​യ്മ​യു​ടെ​യും സൗ​ഹൃ​ദ​ത്തിന്‍റെ​യും വേ​ദി​യാ​യി മാ​റി.

District News

സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് വോ​ളി​ബോ​ള്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

പ​ത്ത​നാ​പു​രം: സെ​ന്‍റ് ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജ്, പ​ത്ത​നാ​പു​രം ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍, സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത് ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന 2026 - സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് വോ​ളി​ബോ​ള്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.

കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് അം​ഗ​വും കോ​ള​ജ് പ്രി​ന്‍​സി​പ്പലുമാ​യ ഡോ. ​എ.ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ്, റെ​ഡ് വാ​രി​യേ​ഴ്‌​സ് ടീ​മു​ക​ളെ മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റാ ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗ​വും ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​നു​മാ​യ ഫാ. ​റോ​യി ജോ​ണ്‍, കോ​ള​ജ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ബ്ലെ​സി ജോ​ണ്‍, കോ​ള​ജ് സൂ​പ്ര​ണ്ട് സാ​മു​വ​ല്‍ എ​സ്. എ​ന്നി​വ​ര്‍ പ​രി​ച​യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ് റെ​ഡ് വാ​രി​യേ​ഴ്‌​സി​നെ 2-1 എ​ന്ന സെ​റ്റ് നി​ല​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ യെ​ല്ലോ ടൈ​റ്റ​ന്‍​സ് ഗ്രീ​ന്‍ ഗ്ലാ​ഡി​യേ​റ്റേ​ഴ്‌​സി​നെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. നി​ല​വി​ലെ പോ​യി​ന്‍റ് നി​ല​യി​ല്‍ റെ​ഡ് വാ​രി​യേ​ഴ്‌​സ് നാ​ലു പോ​യി​ന്‍റുമാ​യി ഒ​ന്നാം സ്ഥാ​ന​ത്തും, ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ് നാ​ലു പോ​യി​ന്‍റുമാ​യി ര​ണ്ടാം സ്ഥാ​ന​ത്തും ഗ്രീ​ന്‍ ഗ്ലാ​ഡി​യേ​റ്റേ​ഴ്‌​സ് മൂ​ന്നു പോ​യി​ന്‍റുമാ​യി മൂ​ന്നാം സ്ഥാ​ന​ത്തും യെ​ല്ലോ ടൈ​റ്റ​ന്‍​സ് ര​ണ്ടു പോ​യി​ന്‍റുമാ​യി നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്. കോ​ള​ജ് വി​ദ്യാ​ര്‍​ഥിക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും നാ​ട്ടു​കാ​രെ​യും ആ​വേ​ശം കൊ​ള്ളി​ച്ചാ​ണ് 2026-ലെ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ള്‍ കൂ​ടി ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ തു​ട​രും. ലീ​ഗ് ഘ​ട്ട​ത്തി​ന് ശേ​ഷം പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ടീ​മു​ക​ള്‍ ത​മ്മി​ല്‍ ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ക്കും.

കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും കാ​യി​ക​പ്രേ​മി​ക​ളെ​യും നാ​ട്ടു​കാ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

District News

സം​സ്ഥാ​ന ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

പ​ള്ളി​വ​ള​വ്: കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും മ​തി​ല​കം സെ​ന്‍റ് ജോ​സ ഫ്സ് ​സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന കോ​സ്മോ​സി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി പ്പി​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ലോ​ഗോ​പ്ര​കാ​ശ​ന​വും ന​ട​ന്നു.

മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സു​മ​തി സു​ന്ദ​ര​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക​സ​മി​തി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ വി.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹം​സ വൈ​പ്പി​പ്പാ​ട​ത്ത് , സെ​ക്ര​ട്ട​റി സാ​ലി ലൂ​യി​സ്, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് സാം​ബ​ശി​വ​ൻ, സാ​ജു ലൂ​യി​സ്, ജ​മാ​ൽ എ​റി​യാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​തി​ല​കം സെ​ന്‍റ്് ജോ​സ​ഫ്സ് സ്കൂ​ൾ , കാ​തി​ക്കോ​ട് അ​ൽ അ​ഖ്സ പ​ബ്ലി​ക് സ്കൂ​ൾ , കാ​തി​ക്കോ​ട് ഇ​മാ​മു​ന​ഗ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​മാ​സം 28 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​തി​നാ​ലു ജി​ല്ല​ക​ളി​ ൽ നി​ന്നാ​യി 28 ഓ​ളം പു​രു​ഷ - വ​നി​താ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും.

Sports

വോ​ളി: ഇ​ന്ത്യ​ക്കു വെ​ങ്ക​ലം

അ​ഹ​മ്മ​ദാ​ബാ​ദ്: ഏ​ഷ്യ​ന്‍ വോ​ളി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ (എ​വി​സി) ഇ​ന്ത്യ​ന്‍ പു​രു​ഷ ടീ​മി​നു വെ​ങ്ക​ലം. മൂ​ന്നാം സ്ഥാ​ന​പോ​രാ​ട്ട​ത്തി​ല്‍ ബെ​ഹ​റി​നെ ഒ​ന്നി​ന് എ​തി​രേ മൂ​ന്നു സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ ച​രി​ത്ര മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

സ്‌​കോ​ര്‍: 25-23, 23-25, 25-21, 25-17. ചാ​മ്പ്യ​ന്‍​ഷി​പ്പ് ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ല്‍ നേ​ട്ട​മാ​ണ്.

പൂ​ള്‍ എ​യി​ല്‍ അ​പ​രാ​ജി​ത​രാ​യി കു​തി​ച്ച ഇ​ന്ത്യ, ബെ​ഹ​റി​ന്‍, ക​സാ​ക്കി​സ്ഥാ​ന്‍, ചൈ​നീ​സ് താ​യ്‌​പേ​യി, ന്യൂ​സി​ല​ന്‍​ഡ്, ഓ​സ്‌​ട്രേ​ലി​യ ടീ​മു​ക​ളെ കീ​ഴ​ട​ക്കി ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍, സെ​മി​യി​ല്‍ അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്തോ​നേ​ഷ്യ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. സ്‌​കോ​ര്‍: 25-15, 24-26, 20-25, 25-19, 13-15.

Kerala

കി​ണ​റ്റി​ൽ വീ​ണ പ​ന്തെ​ടു​ക്കു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്ക്; വി​ദ്യാ​ർ​ഥി മ​രി​ച്ചു

ക​ണ്ണൂ​ർ: കി​ണ​റ്റി​ൽ വീ​ണ പ​ന്തെ​ടു​ക്കു​ന്ന​തി​നി​ടെ താ​ഴേ​ക്ക് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ണ്ണൂ​ർ കൊ​യ്യം ജി​എ​ച്ച്എ​സ്എ​സ് ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ടി.​പി. മു​ഹ​മ്മ​ദാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കൊ​യ്യ​ത്തു​ള്ള മ​ർ​ക്ക​സി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. കു​ട്ടി​ക​ൾ ഫു​ട്ബോ​ൾ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​ള്ള കി​ണ​റ്റി​ൽ പ​ന്ത് വീ​ണു.

മു​ഹ​മ്മ​ദ് പ​ന്തെ​ടു​ക്കാ​ൻ കി​ണ​റ്റി​ലേ​ക്കി​റ​ങ്ങി പ​കു​തി​യെ​ത്തി​യ​പ്പോ​ൾ പി​ടി വി​ട്ട് കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ സ​ഹ​പാ​ഠി​ക​ളും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

Sports

നാമക്കുഴി സഹോദരിമാര്‍ക്ക് വനിതാദിനത്തില്‍ ആദരം

കൊ​​ച്ചി: വോ​​ളി​​ബോ​​ളി​​ലൂ​​ടെ നാ​​ടി​​നെ പ്ര​​ശ​​സ്തി​​യി​​ലേ​​ക്കു​​യ​​ര്‍ത്തി​​യ നാ​​മ​​ക്കു​​ഴി സ​​ഹോ​​ദ​​രി​​മാ​​ര്‍ക്ക് ഡാ​​ല്‍മി​​യ സി​​മ​​ന്‍റ്സി​​ന്‍റെ​​യും പൗ​​രാ​​വ​​ലി​​യു​​ടെ​​യും ആ​​ദ​​രം.

ലോ​​ക വ​​നി​​താ​​ദി​​ന​​മാ​​യ മേ​യ് എ​​ട്ടി​​ന് നാ​​മ​​ക്കു​​ഴി ഗ​​വ. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ള്‍ മൈ​​താ​​നി​​യി​​ല്‍ വൈ​​കു​​ന്നേ​​രം 4.30ന് ​​ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍, മു​​ന്‍കാ​​ല വോ​​ളി​​ബോ​​ള്‍ താ​​രം​​കൂ​​ടി​​യാ​​യ മാ​​ണി സി.​​ കാ​​പ്പ​​ന്‍ എം​​എ​​ല്‍എ, അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ല്‍എ, വി.​​ജെ. ജോ​​ര്‍ജ് കു​​ള​​ങ്ങ​​ര എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

കേ​​ര​​ള​​ത്തി​​നു ദേ​​ശീ​​യ വ​​നി​​താ വോ​​ളി​​ബോ​​ള്‍ കി​​രീ​​ടം ആ​​ദ്യ​​മാ​​യി നേ​​ടി​​ത്ത​​ന്ന കെ.​​സി. ഏ​​ല​​മ്മ, വി.​​കെ. സാ​​റാ​​മ്മ, പി.​​കെ. ഏ​​ലി​​യാ​​മ്മ, പി.​​സി. ഏ​​ലി​​യാ​​മ്മ, വി.​​വി. അ​​ന്ന​​ക്കു​​ട്ടി, വി.​​കെ. ലീ​​ല, പി.​​ ലീ​​ലാ​​മ്മ, എം.​​എ​​ന്‍. അ​​മ്മി​​ണി എ​​ന്നി​​വ​​രെ​​യാ​​ണ് ആ​​ദ​​രി​​ക്കു​​ക.

കേ​​ര​​ള​​ത്തി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യി വ​​നി​​താ അ​​ര്‍ജു​​ന അ​​വാ​​ര്‍ഡ് (1975) കൊ​​ണ്ടു​​വ​​ന്ന​​തും സ​​ഹോ​​ദ​​രി​​മാ​​രി​​ലൊ​​രാ​​ളാ​​യ കെ.​​സി. ഏ​​ല​​മ്മ​​യാ​​ണ്.

District News

അ​ഖി​ലേ​ന്ത്യാ പോ​ലീ​സ് വോ​ളി​ബോ​ൾ: കേ​ര​ള പോ​ലീ​സി​ന് മി​ന്നും ജ​യം

തി​രു​വ​ന​ന്ത​പു​രം: 74-ാമ​ത് ഓ​ൾ ഇ​ന്ത്യാ പോ​ലീ​സ് വോ​ളി​ബോ​ൾ ക്ല​സ്റ്റ​ർ 2025-2026 മ​ത്സ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി. ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ പു​രു​ഷ ടീം ​ച​ണ്ഡീ​ഗ​ഡി​നെ 3-0 നു പ​രാ​ജ​യ​പ്പെ​ടു​ത്തി.

കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി​ഇ​യി​ൽ ന​ട​ന്ന വ​നി​ത​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ സി​ഐ​എ​സ്എ​ഫി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു സെ​റ്റു​ക​ൾ​ക്കു കേ​ര​ള പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രീ​ൻ ഫീ​ൽ​ഡ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പു​രു​ഷന്മാ​രു​ടെ സെ​പ​ക് ത​ക്രാ മ​ത്സ​ര​ത്തി​ൽ ക​ർ​ണാ​ട​ക​ത്തെ 3-0 കേ​ര​ളം മു​ട്ടു​കു​ത്തി​ച്ചു.

District News

ജി.​വി. രാ​ജ അ​വാ​ർ​ഡ് അ​രു​വി​ത്തു​റ കോ​ള​ജ് വോ​ളി​ബോ​ൾ കോ​ച്ച് ജേ​ക്ക​ബ് ജോ​സ​ഫി​ന്

അ​രു​വി​ത്തു​റ: സം​സ്ഥാ​ന സ​ർ​ക്കാ​രും സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ഏ​ർ​പ്പെ​ടു​ത്തി​യ 2024-25 വ​ർ​ഷ​ത്തെ കേ​ര​ള​ത്തി​ലെ മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള ജി.​വി. രാ​ജ അ​വാ​ർ​ഡി​ന് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ​രി​ശീ​ല​ക​നും അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ വോ​ളി​ബോ​ൾ കോ​ച്ചു​മാ​യ ജേ​ക്ക​ബ് ജോ​സ​ഫ് അ​ർ​ഹ​നാ​യി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​യി​ക പ​രി​ശീ​ല​ക​ർ​ക്ക് ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത പു​ര​സ്കാ​ര​മാ​ണി​ത്. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ പ​രി​ശീ​ല​ക​നാ​യി 2023ലാ​ണ് ജേ​ക്ക​ബ് ജോ​സ​ഫി​നെ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ നി​യ​മി​ക്കു​ന്ന​ത്.

2009ൽ ​സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ വോ​ളി​ബോ​ൾ പ​രി​ശീ​ല​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ജേ​ക്ക​ബ് ജോ​സ​ഫ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളജ് പ​ത്ത​നാ​പു​രം, ജി.വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ തി​രു​വ​ന​ന്ത​പു​രം, സെ​ൻ​ട്ര​ലൈ​സ്ഡ് സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ കോ​ട്ട​യം, സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ് കോ​ല​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് അ​രു​വി​ത്തു​റ കോ​ള​ജി​ലേ​ക്ക് എ​ത്തു​ന്ന​ത്.

2001 മു​ത​ൽ 2009 വ​രെ തൃ​ശൂ​ർ ചെ​ന്ത്രാ​പ്പി​നി എ​സ്എ​ൻ വി​ദ്യാ​ഭ​വ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കാ​യി​ക അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ​രി​ശീ​ല​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പ​രി​ശീ​ല​ന മി​ക​വി​ലൂ​ടെ നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ വോ​ളി​ബോ​ൾ താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​ൻ അദ്ദേഹത്തിന് സാ​ധി​ച്ചു. പ്രഫ​ഷ​ണ​ൽ വോ​ളി​ബോ​ൾ ലീ​ഗാ​യ പ്രൈം ​വോ​ളിയി​ൽ ഇ​ദ്ദേ​ഹ​ത്തിന്‍റെ നി​ര​വ​ധി ശി​ഷ്യ​ന്മാ​ർ ക​ളി​ക്കു​ന്നു​ണ്ട്.

പ്രൈം ​വോ​ളി നാലാം സീ​സണിലെ ​ഏ​റ്റ​വും വി​ല​യേ​റി​യ ഇ​ന്ത്യ​ൻ താ​ര​മാ​യ ഷ​മീ​മു​ദ്ധീ​ൻ, ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ഷ്ണു എ​ന്നി​വ​രെ​ല്ലാം ജേ​ക്ക​ബ് ജോ​സ​ഫി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വ​ന്ന​വ​രാ​ണ്.

ക​ഴി​ഞ്ഞ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു​ള്ള ഏ​ക താ​ര​മാ​യ അ​രു​വി​ത്തു​റ കോ​ളേ​ജി​ലെ സു​ജി​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി താ​ര​ങ്ങ​ളെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ പ​രി​ശീ​ല​ക​ൻ എ​ന്ന നി​ല​യി​ൽ ജേ​ക്ക​ബ് ജോ​സ​ഫി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

നീ​ണ്ട 16 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 2025 അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ളേ​ജ് എംജി യൂ​ണി​വേ​ഴ്സി​റ്റി വോ​ളി​ബാ​ൾ കി​രീ​ടം നേ​ടു​മ്പോ​ൾ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് ജേ​ക്ക​ബ് ജോ​സ​ഫ് ആ​യി​രു​ന്നു.

​അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ ജേ​ക്ക​ബ് ജോ​സ​ഫി​നെ അ​രു​വി​ത്തു​റ കോ​ള​ജ് മാ​നേ​ജ​ർ വെ​രി റ​വ.ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​ക്കു​ന്നേ​ൽ, പ്രി​ൻ​സി​പ്പാൾ പ്ര​ഫ.ഡോ.​ സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ.ഫാ.​ ബി​ജു കു​ന്ന​യ്ക്കാ​ട്ട്, ​വൈ​സ് പ്രി​ൻ​സി​പ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യാ​നി ചാ​ർ​ളി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Kerala

കേ​​ര​​ള​​ത്തി​​നു സ്വ​​ര്‍​ണം

റാ​​യ്പു​​ര്‍: 37-ാമ​​ത് ഫെ​​ഡ​​റേ​​ഷ​​ന്‍ ക​​പ്പ് വോ​​ളി​​ബോ​​ളി​​ല്‍ കേ​​ര​​ള​​ത്തി​​നു സ്വ​​ര്‍​ണ​​വും വെ​​ള്ളി​​യും. വ​​നി​​താ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ല്‍ ഇ​​ന്ത്യ​​ന്‍ റെ​​യി​​ല്‍​വേ​​സി​​നെ കീ​​ഴ​​ട​​ക്കി കേ​​ര​​ളം കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി.

25-22, 25-21, 25-22 എ​​ന്ന നി​​ല​​യി​​ല്‍ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്കാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ഫൈ​​ന​​ല്‍ ജ​​യം. ക​​ഴി​​ഞ്ഞ മാ​​സം വാ​​രാ​​ണ​​സി​​യി​​ല്‍ ന​​ട​​ന്ന ദേ​​ശീ​​യ സീ​​നി​​യ​​ര്‍ വോ​​ളി​​ബോ​​ള്‍ ഫൈ​​ന​​ലി​​ലും റെ​​യി​​ല്‍​വേ​​സി​​നെ കീ​​ഴ​​ട​​ക്കി കേ​​ര​​ള വ​​നി​​ത​​ക​​ള്‍ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

പു​​രു​​ഷ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ല്‍ കേ​​ര​​ളം ത​​മി​​ഴ്‌​​നാ​​ടി​​നോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടു; 22-25, 25-19, 18-25, 27-29.

District News

വോ​ളി​ബോ​ളി​ൽ മൂ​ർ​ക്ക​നാ​ട് വൈ​എ​ഫ്സി ജേ​താ​ക്ക​ൾ

മ​ങ്ക​ട: കേ​ര​ളോ​ത്സ​വം ജി​ല്ലാ വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ൽ മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത മൂ​ർ​ക്ക​നാ​ട് യം​ഗ് ഫൈ​റ്റേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് (വൈ​എ​ഫ്സി) ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ അ​രി​ന്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ടീ​മി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ചാ​ന്പ്യ​ൻ​മാ​രാ​യ​ത്.

1971 ൽ ​മൂ​ർ​ക്ക​നാ​ട് ക​ല്ലു​വെ​ട്ടു​കു​ഴി​യി​ൽ രൂ​പീ​ക​രി​ച്ച ക്ല​ബ്, വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യ​കാ​ലം മു​ത​ൽ സ​ജീ​വ​മാ​ണെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടു​ന്ന​ത്. വി​വി​ധ പ്രാ​യ​മു​ള്ള​വ​രു​ടെ ഗ്രൂ​പ്പു​ക​ളി​ൽ ജി​ല്ലാ, സം​സ്ഥാ​ന ടീ​മു​ക​ളി​ലേ​ക്ക് സെ​ല​ക്‌ഷ​ൻ നേ​ടാ​ൻ ക്ല​ബി​ലെ താ​ര​ങ്ങ​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.

കെ.​പി. ഷാ​ഹി​ൻ, കെ.​പി. ഷ​ഫ്രി​ൻ, ടി. ​റ​മീ​സ്, പി.​കെ. സ​ലാ​ഹു​ദ്ദീ​ൻ, എം.​ടി. ഫാ​ഹിം, എം. ​ജി​തി​ൻ, എ​ൻ.​ടി. റ​മീ​സ്, കെ. ​ഫ​സ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മി​നെ​യും കോ​ച്ച് ഹു​സൈ​ൻ പൂ​വ​ക്കു​റു​ശി​യെ​യും നാ​ട്ടു​കാ​ർ ആ​ദ​രി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ ഈ ​മാ​സം ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ല​പ്പു​റം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​എ​ഫ്സി ടീം ​ക​ള​ത്തി​ലി​റ​ങ്ങും.

NRI

ഫൊ​ക്കാ​ന മി​ഡ് വെ​സ്റ്റ് റീ​ജി​യ​ൺ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: പ​ഞ്ചാ​ബി​ന് ഒ​ന്നാം സ്ഥാ​നം

ഷി​ക്കാ​ഗോ: ഫൊ​ക്കാ​ന മി​ഡ് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​ര​ളി ല​യ​ൺ​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ന​ട​ത്തി​യ ഷി​ക്കാ​ഗോ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​യി. നൈ​ൽ​സി​ലു​ള്ള 8800 ഡ​ബ്ല്യു കാ​ത്തി ലെ​യ്നി​ലു​ള്ള ഫെ​ൽ​ഡ്‌​മാ​ൻ കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​രം ഒ​ന്നി​ന് ആ​രം​ഭി​ച്ചു.

ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ മാ​ത്യു ക​ട​മ​റ്റം ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. കൈ​ര​ളി ല​യ​ൺ​സ് ക്ല​ബി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് സി​ബി ക​ബി​ല​മ​റ്റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റി​ന്‍റു ഫി​ലി​പ്പ് മ​ത്സ​ര​ത്തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ൾ വി​വ​രി​ച്ചു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യി​ട്ടും ധാ​രാ​ളം പേ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

 

District News

ക​ളി​ക്ക​ള​ത്തി​ൽ കു​തി​ക്കാ​ൻ അ​രു​വി​ത്തു​റ കോ​ള​ജ്; ആ​ഘോ​ഷ​മാ​യി ജ​ഴ്സി പ്ര​കാ​ശ​നം

അ​രു​വി​ത്തു​റ: യൂ​ണി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ന്മാ​രാ​യ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ന്‍റെ വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ ടീ​മു​ക​ളു​ടെ ജ​ഴ്സി പ്ര​കാ​ശ​ന ച​ട​ങ്ങ് ക്യാ​മ്പ​സി​ൽ ന​ട​ന്നു. നൃ​ത്ത ചു​വ​ടു​ക​ളു​ടെ അ​ക​മ്പ​ടി​യി​ൽ ആ​ഘോ​ഷ​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യാ​നി ചാ​ർ​ളി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി.

Sports

ഇ​ന്‍റ​ര്‍​ കൊ​ളീ​ജി​യ​റ്റ് വോ​ളി​ബോ​ള്‍: മു​ത്തൂ​റ്റ് ജേ​താ​ക്ക​ള്‍

കോ​​​​ല​​​​ഞ്ചേ​​​​രി: എ.​​​​പി.​​​​ജെ. അ​​​​ബ്‌​​​ദു​​​​ള്‍​ക​​​​ലാം ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ഇ​​​​ന്‍റ​​​​ര്‍​സോ​​​​ണ്‍ പു​​​​രു​​​​ഷ വോ​​​​ളി​​​​ബോ​​​​ള്‍ ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പ് സ്വ​​​​ന്ത​​​​മാ​​​​ക്കി മു​​​​ത്തൂ​​​​റ്റ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ആ​​​​ന്‍​ഡ് സ​​​​യ​​​​ന്‍​സ് (എം​​​​ഐ​​​​ടി​​​​എ​​​​സ്).


മി​​​​റ്റ്‌​​​​സ് ഫി​​​​സി​​​​ക്ക​​​​ല്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ അ​​​​സി. ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എ​​​​ല്‍​രാ​​​​ജ് മം​​​​ഗ​​​​ല​​​​ത്ത്, മി​​​​റ്റ്‌​​​​സ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഡോ. ​​​​പി.​​​​സി. നീ​​​​ല​​​​ക​​​​ണ്ഠ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ എം​​​​ഐ​​​​ടി​​​​എ​​​​സ് ടീം ​​​​ട്രോ​​​​ഫി ഏ​​​​റ്റു​​​​വാ​​​​ങ്ങി.


കോ​​​​ല​​​​ഞ്ചേ​​​​രി സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് മാ​​​​നേ​​​​ജ​​​​ര്‍ അ​​​​ഡ്വ. മാ​​​​ത്യു പി. ​​​​പോ​​​​ള്‍, വോ​​​​ളി​​​​ബോ​​​​ള്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ ക​​​​മ്മി​​​​റ്റി സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​പി. അ​​​​വ​​​​റാ​​​​ച്ച​​​​ന്‍, സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ഫി​​​​സി​​​​ക്ക​​​​ല്‍ എ​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​ര​​​​മേ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍, ര​​​​തീ​​​​ഷ്, വ​​​​ര്‍​ഗീ​​​​സ് ക​​​​ണ്ട​​​​മ​​​​റ്റ​​​​ത്തി​​​​ല്‍, അ​​​​ഞ്ജു ഷാ​​​​ജി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

NRI

മ​ല​യാ​ളി ഷോ​ൺ അ​റ​ക്ക​പ്പ​റ​മ്പി​ൽ യു​എ​സ് അ​ണ്ട​ർ 17 വോ​ളി​ബോ​ൾ ടീ​മി​ൽ

ഷി​ക്കാ​ഗോ: മൗ​ണ്ട് പ്രോ​സ്പെ​ക്ട​ൽ നി​വാ​സി​ക​ളാ​യ ഞീ​ഴൂ​ർ അ​റ​ക്ക​പ്പ​റ​മ്പി​ൽ സ​നീ​ഷ്-​അ​നീ​റ്റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷോ​ൺ ജോ​ൺ അ​മേ​രി​ക്ക​യു​ടെ അ​ണ്ട​ർ 17 വോ​ളി​ബോ​ൾ ടീ​മി​ലി​ടം പി​ടി​ച്ചു. 15-ാം വ​യ​സി​ലാ​ണ് ഷോ​ൺ മ​ല​യാ​ളി​ക​ൾ​ക്കാ​കെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം യു​എ​സി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ണ്ട​ർ 17 യു​എ​സ് ടീ​മി​ലി​ടം പി​ടി​ച്ച യു​വ​താ​രം ന​വം​ബ​ർ ഒ​ൻ​പ​തി​ന് കൊ​ള​റാ​ഡോ സ്പ്രിം​ഗ്സി​ലെ ഒ​ളി​മ്പി​ക് ആ​ൻ​ഡ് പാ​ര ഒ​ളി​മ്പി​ക് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലേ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി പോ​കും. അ​ന്തി​മ ടീ​മി​ൽ ഇ​ടം ല​ഭി​ച്ചാ​ൽ ന​വം​ബ​ർ 18 മു​ത​ൽ 23 വ​രെ നി​ക്കാ​രാ​ഗ്വ​യി​ലെ മ​നാ​ഗ്വ​യി​ൽ ന​ട​ക്കു​ന്ന NORCECA ബോ​യ്സ് U 17 കോ​ണ്ടി​നെ​ന്‍റ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​മേ​രി​ക്ക​യെ ഷോ​ൺ പ്ര​തി​നി​ധീ​ക​രി​ക്കും.

ചി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ ഇ​ട​വ​കാം​ഗ​വും കെ​സി​വൈ​എ​ൽ അം​ഗ​വു​മാ​യ ഷോ​ണി​ന്‍റെ വോ​ളി​ബോ​ൾ യാ​ത്ര ആ​രം​ഭി​ച്ച​ത് 2022-ൽ ​കെ​സി​എ​സ് ചി​ക്കാ​ഗോ ആ​രം​ഭി​ച്ച ബോ​യ്സ് ആ​ൻ​ഡ് ഗേ​ൾ​സ് ക്യാ​മ്പി​ലൂ​ടെ​യാ​യി​രു​ന്നു.

ക്യാ​മ്പി​ലെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഷോ​ൺ റി​വ​ർ ട്രെ​യി​ൽ​സ് മി​ഡി​ൽ സ്കൂ​ൾ ടീ​മി​നെ തു​ട​ർ​ച്ച​യാ​യി ര​ണ്ട് വ​ർ​ഷം ചാ​മ്പ്യ​ന്മാ​രാ​ക്കി. തു​ട​ർ​ന്ന് സ്കൂ​ളി​ലെ ഏ​ഴ്, എ​ട്ട് ഗ്രേ​ഡു​ക​ളി​ൽ സ്കൂ​ളി​ന് ആ​ദ്യ​മാ​യി കോ​ൺ​ഫ​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു.

2023-ൽ, ​ഷോ​ൺ ഒ​രു പ്ര​മു​ഖ ക്ല​ബ് ടീ​മി​ൽ (Mod Vollyball club , Northbrook) ചേ​ർ​ന്നു. അ​വ​രു​ടെ എ​ലി​റ്റ് ടീ​മി​ൽ സ്ഥാ​നം നേ​ടി. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഫ്ലോ​റി​ഡ​യി​ലെ ഓ​ർ​ലാ​ൻ​ഡോ​യി​ൽ ന​ട​ന്ന എ​എ​യു നാ​ഷ​ണ​ൽ ക്ല​ബ് വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത് കു​ട്ടി താ​ര​ത്തി​ന്‍റെ ക്ല​ബ് ക​രി​യ​റി​ലെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

ഹൈ​സ്കൂ​ൾ ത​ല​ത്തി​ലും ഷോ​ൺ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ആ​ർ​ലിം​ഗ്ട​ൺ ഹൈ​റ്റ്സി​ലെ ജോ​ൺ ഹെ​ർ​സി ഹൈ​സ്കൂ​ളി​ലെ ഫ​സ്റ്റ് ഇ​യ​ർ വി​ദ്യാ​ർ​ഥി​യാ​യി​ട്ടും അ​ദ്ദേ​ഹം വാ​ർ​സി​റ്റി ടീ​മി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ്കൂ​ൾ, ക്ല​ബ് ത​ല​ത്തി​ൽ മി​ക​വ് തു​ട​ർ​ന്ന ഷോ​ൺ മാ​ർ​ച്ചി​ലും സെ​പ്റ്റം​ബ​റി​ലും കൊ​ള​റാ​ഡോ സ്പ്രിം​ഗ്സി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ലേ​ക്ക് (NTDP) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൂ​ടാ​തെ ഡി​സം​ബ​റിngx (അ​ന​ഹൈം, കാ​ലി​ഫോ​ർ​ണി​യ), അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ലും (കൊ​ള​റാ​ഡോ സ്പ്രിം​ഗ്സ്) ന​ട​ക്കു​ന്ന NTDP ക്യാ​മ്പു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ഷോ​ൺ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

യു​എ​സ്എ​യു​ടെ ജ​ഴ്സി ധ​രി​ക്കു​ന്ന​ത് ത​നി​ക്ക് സ്വ​പ്ന തു​ല്യ​മാ​യ കാ​ര്യ​മാ​ണെ​ന്നും വോ​ളി​ബോ​ൾ ക​ളി​ച്ചു തു​ട​ങ്ങി​യ നാ​ൾ മു​ത​ൽ ഇ​ത് സ്വ​പ്നം ക​ണ്ടി​രു​ന്നു​വെ​ന്നും ഷോ​ൺ പ്ര​തി​ക​രി​ച്ചു. ത​ന്നി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച് പി​ന്തു​ണ​ച്ച പ​രി​ശീ​ല​ക​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കും കു​ടും​ബ​ത്തി​നും താ​രം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മ​ക​ന്‍റെ നേ​ട്ട​ത്തി​ൽ അ​ത്യ​ന്തം അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക് എ​ത്തി​യ അ​വ​ന്‍റെ പ്ര​യ​ത്ന​ത്തി​ന്‍റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മാ​താ​പി​താ​ക്ക​ളാ​യ സ​നീ​ഷും അ​നീ​റ്റ​യും പ്ര​തി​ക​രി​ച്ചു. അ​വ​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും ആ​ത്മാ​ർ​ഥ​ത​യും ഞ​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ണ്. ഷോ​ൺ ടീം ​യു​എ​സ്എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത് കാ​ണാ​ൻ ഞ​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു.

നി​ല​വി​ൽ ജോ​ൺ ഹേ​ഴ്സി ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഷോ​ൺ. ഷെ​യ്ൻ, സാം, ​ആ​നി എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Latest News

Corehub Up